
തൃശൂർ : കോൺഗ്രസ് കൗൺസിലർമാരെ മേയറുടെ വാഹനം കയറ്റി കൊല്ലാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് അയ്യന്തോൾ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധയോഗം സംഘടിപ്പിച്ചു. പ്രതിഷേധ യോഗം കെ.പി.സി.സി സെക്രട്ടറി എ.പ്രസാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.സുരേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് ഭാരവാഹികളായ പാറയിൽ രാധാകൃഷ്ണൻ, സാജൻ ജോർജ്ജ്, രാമചന്ദ്രൻ പുതൂർക്കര, രാജു കുരിയാക്കോസ്, സി.ബിനോജ്, വിജയകുമാർ.കെവി, സണ്ണി വളപ്പില,കെ.സുമേഷ്, ജീൻസി പ്രീജോ, ഫ്രാൻസിസ് തുടങ്ങിയവർ സംബന്ധിച്ചു.