
ചെറുതുരുത്തി: കലാമണ്ഡലത്തിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച താത്കാലിക അദ്ധ്യാപകനായ സി.പി.എം നേതാവിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് വള്ളത്തോൾ നഗർ പഞ്ചായത്ത് കമ്മിറ്റി കലാമണ്ഡലത്തിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി.
പീഡനക്കേസിലെ പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച കലാമണ്ഡലം വൈസ് ചാൻസലർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുള്ള ധർണ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.നാരായണൻകുട്ടി ഉദ്ഘാടനം ചെയ്തു യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി കൺവീനർ എം.വി സുലൈമാൻ അദ്ധ്യക്ഷത വഹിച്ചു.
യൂത്ത് കോൺഗ്രസ് നേതാവ് പി.ഐ.ഷാനവാസ്, ആർ.എസ്.പി നേതാവ് പി.പ്രസാദ് തുടങ്ങിയവർ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അഹമ്മദ് സഹ്വാൻ, മുസ്ലിം ലീഗ് നേതാക്കളായ സി.കെ.എം അഷ്റഫ്, എം.കെ അബ്ദുൾ കരീം, എ.പി സുലൈമാൻ, പി.വൈ അഫ്സൽ, കോൺഗ്രസ് നേതാക്കളായ ടി.കെ.വാസുദേവൻ, കെ.എം.ഷാജി, പി.ടി.തമ്പി, മണി, മായ ഉദയൻ, രാധാ വിശ്വനാഥൻ, ബീന രവി, ഒ.യു ബഷീർ, പി.നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.