
വടക്കാഞ്ചേരി : തെക്കുംകര പഞ്ചായത്തിൽ നിന്നും മണ്ണെടുക്കാൻ അനുമതി നൽകേണ്ടെന്ന് തെക്കുംകര പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചു. ലൈഫ് പദ്ധതി പ്രകാരമോ മറ്റോ, വീടു വയ്ക്കുന്നതിനോ വേണ്ടി അപേക്ഷ സമർപ്പിക്കുന്നവർക്ക് ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ച ശേഷം മാത്രം അനുമതി നൽകും.
തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് ടി.വി.സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തിൽ നടക്കുന്ന അനധികൃത മണ്ണെടുപ്പ് പാരിസ്ഥിതിക ദുർബല പ്രദേശത്തെ കാര്യമായി ബാധിക്കുമെന്ന് യോഗം വിലയിരുത്തി. എല്ലാ മെമ്പർമാരും തീരുമാനത്തെ അനുകൂലിച്ചു. തെക്കുംകര പഞ്ചായത്തിൽ അനധികൃത മണ്ണെടുക്കുന്ന സംഭവം കേരളകൗമുദി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.