1

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം സംഘടിപ്പിക്കുന്ന അഷ്ടപദി സംഗീതോത്സവത്തിൽ പത്തു വയസിന് മേൽ പ്രായമുള്ള അഷ്ടപദി ഗായകർക്ക് പങ്കെടുക്കാം. അഞ്ച് അഷ്ടപദിയെങ്കിലും അറിഞ്ഞിരിക്കണം. അവയുടെ വിശദവിവരവും സമർപ്പിക്കണം. അഷ്ടപദിയിലെ അറിവും പ്രാഗൽഭ്യവും തെളിയിക്കുന്നതിന് ഗുരുനാഥന്റെ സാക്ഷ്യപത്രവും കരുതണം. അഷ്ടപദി സംഗീതോത്സവത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കലാകാരന്മാർ സ്വന്തമായി തയ്യാറാക്കിയ ഫോട്ടോ പതിച്ച വിശദമായ ബയോഡാറ്റ, ഗുരുനാഥന്റെ സാക്ഷ്യപത്രം എന്നിവ ഉൾപ്പെടെയുള്ള അപേക്ഷ അഡ്മിനിസ്‌ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ പി.ഒ, തൃശൂർ 680101 എന്ന വിലാസത്തിൽ നേരിട്ടോ സാധാരണ തപാലിലോ സമർപ്പിക്കാം. കവറിന് പുറത്ത് ' അഷ്ടപദി സംഗീതോൽസവം 2022 ൽ പങ്കെടുക്കാനുള്ള അപേക്ഷ എന്നുചേർക്കണം. അവസാന തീയതി ഏപ്രിൽ 16 ന് വൈകിട്ട് 5.