m-k-varghese

തൃശൂർ: സമരം ചെയ്ത കോൺഗ്രസ് കൗൺസിലർമാരെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചെന്ന പരാതിയിൽ തൃശൂർ മേയർ എം.കെ.വർഗീസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. കേസിൽ മേയർ രണ്ടാം പ്രതിയാണ്. മേയറുടെ ഡ്രൈവർ ലോറൻസാണ് ഒന്നാം പ്രതി.
പത്ത് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. സംഭവം അന്വേഷിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് എ.സി.പി വി.കെ രാജു പറഞ്ഞു. . പ്രതിപക്ഷ നേതാവ് രാജൻ പല്ലനാണ് പരാതി നൽകിയത്. കോർപറേഷൻ പരിധിയിലെ കുടിവെള്ള പ്രശ്‌നത്തെച്ചൊല്ലിയുള്ള പ്രതിഷേധത്തിനിടെ കോൺഗ്രസ് കൗൺസിലർമാർ മേയറുടെ കാർ തടയുകയായിരുന്നു. മുന്നോട്ടെടുത്ത കാർ തട്ടി ഏഴ് കോൺഗ്രസ് കൗൺസിലർമാർക്കും, പ്രതിഷേധം തടയാനെത്തിയ നാല് എൽ.ഡി.എഫ് കൗൺസിലർമാർക്കും പരിക്കേറ്റു.