bis

ത്യശൂർ: സ്വർണ്ണാഭരണങ്ങളിൽ ബി.ഐ.എസ് ഹാൾമാർക്ക് നിർബന്ധമാക്കണമെന്നും, മുദ്രണം ചെയ്യുന്ന പരിശുദ്ധി ഉറപ്പാക്കണമെന്നും ആഭരണ നിർമ്മാണ തൊഴിലാളി യൂണിയനുകളുടെ സംയുക്തയോഗം ആവശ്യപ്പെട്ടു. സ്വർണ്ണാഭരണങ്ങൾക്ക് ജി.എസ്.ടി ഈടാക്കി വിൽക്കുക, തൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്രക്ഷോഭം നടത്താനും തീരുമാനിച്ചു. റിഷി പൽപ്പു അദ്ധ്യക്ഷത വഹിച്ചു. കൺവീനർ കെ.ബി സുകുമാരൻ, വിവിധ യൂണിയൻ നേതാക്കളായ പി.ചന്ദ്രൻ, പി.ബി.സുരേന്ദ്രൻ, ഡേവിസ് വില്ലടത്തുകാരൻ, എം.എസ്. സുരേഷ്, ടി.വി.വിജയൻ, ഇ.എൻ.രാധാകൃഷ്ണൻ, സി.എൻ.രവീന്ദ്രൻ എന്നിവർ സംസാരിച്ചു. പരിപാടികൾക്ക് രൂപം നൽകാൻ 26 ന് വൈകിട്ട് 5ന് ഹോട്ടൽ എലൈറ്റിൽ സംയുക്ത ജില്ലാ പ്രവർത്തക കൺവെൻഷൻ ചേരും.

ക​ർ​ഷ​ക​ ​മ​ഹാ​സം​ഗ​മം​ 23,​ 24​ ​തി​യ്യ​തി​ക​ളിൽ

തൃ​ശൂ​ർ​:​ ​ക​ർ​ഷ​ക​മോ​ർ​ച്ച​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ക​ർ​ഷ​ക​ ​മ​ഹാ​സം​ഗ​മം​ 23,​ 24​ ​തി​യ​തി​ക​ളി​ൽ​ ​എ​റ​ണാ​കു​ളം​ ​രാ​ജേ​ന്ദ്ര​ ​മൈ​താ​ന​ത്ത് ​ന​ട​ക്കും.​ ​കെ​ ​റെ​യി​ൽ​ ​പ​ദ്ധ​തി​യി​ൽ​ ​നി​ന്ന് ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​പി​ന്മാ​റ​ണ​മെ​ന്ന് ​ക​ർ​ഷ​ക​മോ​ർ​ച്ച​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​ഷാ​ജി​ ​നാ​യ​ർ​ ​പ​റ​ഞ്ഞു.​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന്റെ​ ​കൃ​ഷി​ ​സ​മ്മാ​ൻ​ ​നി​ധി​ ​കേ​ര​ളം​ ​അ​ട്ടി​മ​റി​ക്കു​ന്നു​വെ​ന്നും​ ​വ​ന്യ​മൃ​ഗ​ശ​ല്യം​ ​കു​റ​യ്ക്കാ​നു​ള്ള​ ​പ​ദ്ധ​തി​ ​ന​ട​പ്പി​ലാ​ക്കാ​ൻ​ ​കേ​ന്ദ്രം​ ​അ​നു​വ​ദി​ച്ച​ ​തു​ക​ ​സം​സ്ഥാ​നം​ ​പാ​ഴാ​ക്കു​ന്നു​വെ​ന്നും​ ​ക​ർ​ഷ​ക​മോ​ർ​ച്ച​ ​ഭാ​ര​വാ​ഹി​ക​ൾ​ ​പ​റ​ഞ്ഞു.​ ​വാ​ർ​ത്താ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​വി.​വി.​രാ​ജേ​ഷ്,​ ​സു​നി​ൽ​ ​ക​ള​മ​ശേ​രി,​ ​സ​ജീ​വ് ​അ​മ്പാ​ട്ടി​ൽ,​ ​അ​ജ​യ് ​കു​മാ​ർ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.

സ​മൂ​ഹ​ ​വി​വാ​ഹം​ ​:​ ​ ​അ​പേ​ക്ഷി​ക്കാം

തൃ​ശൂ​ർ​:​ ​തൃ​ശൂ​ർ,​ ​പാ​ല​ക്കാ​ട്,​ ​മ​ല​പ്പു​റം​ ​ജി​ല്ല​ക​ൾ​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​ല​യ​ൺ​സ് ​ഡി​സ്ട്രി​ക്ട് 318​ ​ഡി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​സ​മൂ​ഹ​ ​വി​വാ​ഹം​'​മം​ഗ​ല്യം​'​ ​സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ​ഭാ​ര​വാ​ഹി​ക​ൾ​ ​വാ​ർ​ത്താ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​തൃ​ശൂ​ർ​ ​കോ​ർ​പ​റേ​ഷ​ൻ​ ​പ​രി​ധി​യി​ലു​ള്ള​ ​നി​ർ​ദ്ധ​ന​രും,​ ​നി​രാ​ലം​ബ​രു​മാ​യ​ 25​ ​പെ​ൺ​കു​ട്ടി​ക​ളെ​ ​ക​ണ്ടെ​ത്തി​ ​അ​വ​രെ​ ​സ​ഹാ​യി​ക്കു​ക​ ​എ​ന്ന​ ​ല​ക്ഷ്യ​ത്തോ​ടെ​ ​ക്ല​സ്റ്റ​ർ​ ​മൂ​ന്നി​ലെ​ ​ല​യ​ൺ​സ് ​ക്ല​ബ്ബു​ക​ൾ​ ​ഈ​ ​ദൗ​ത്യം​ ​ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.​ ​വി​വാ​ഹ​ ​സ​ഹാ​യ​ത്തി​നാ​യി​ 24​ ​ന​കം​ ​അ​പേ​ക്ഷി​ക്കാം.​ ​ബ​ന്ധ​പ്പെ​ടേ​ണ്ട​ ​ഫോ​ൺ​ ​ന​മ്പ​റു​ക​ൾ​ ​:​ 9447​ 078​ 957,​ 9349​ 277​ 333,​ 9447​ 992​ 229,​ 9946​ 350​ 845.​ ​വാ​ർ​ത്താ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​ജോ​ർ​ജ്ജ് ​മൊ​റേ​ലി,​ ​എ.​ആ​ർ.​രാ​മ​കൃ​ഷ്ണ​ൻ,​ ​ബി​ജോ​യ് ​ആ​ല​പ്പാ​ട്ട്,​ ​പോ​ൾ​ ​വാ​ഴ​ക്കാ​ല,​ ​ആ​ന്റോ​ ​വി.​ ​മാ​ത്യു​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു