ottamകൊടുങ്ങല്ലൂർ നഗരസഭ സംഘടിപ്പിച്ച കൂട്ട നടത്തം ചെയർപേഴ്‌സൺ എം.യു. ഷിനിജ ഫ്ലാഗ് ഓഫ് ചെയ്യുന്നു.

കൊടുങ്ങല്ലൂർ: ലോകാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി നഗരസഭയും താലൂക്ക് ആശുപത്രിയും സംയുക്തമായി നഗരത്തിൽ കൂട്ടനടത്തവും ബോധവത്കരണ റാലിയും സംഘടിപ്പിച്ചു. താലൂക്ക് ആശുപത്രിയിൽ നിന്ന് ആരംഭിച്ച കൂട്ടനടത്തം നഗരസഭ ചെയർപേഴ്‌സൺ എം.യു. ഷിനിജ ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ അദ്ധ്യക്ഷനായി. ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എൽസി പോൾ, ഡോ. വി. ഉണ്ണിക്കൃഷ്ണൻ, ഇ.ജെ. ഹിമേഷ്, ബീന ശിവദാസൻ എന്നിവർ പങ്കെടുത്തു. നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം എന്ന സന്ദേശമാണ് ലോകാരോഗ്യ സംഘടന ദിനാചരണത്തിന്റെ ഭാഗമായി മുന്നോട്ടുവയ്ക്കുന്നത്.