വടക്കാഞ്ചേരി: പാർളിക്കാട് നടരാജഗിരി ശ്രീ ബാലസുബ്രമണ്യ ക്ഷേത്രത്തിൽ പുതുതായി സ്ഥാപിക്കുന്ന ഗുരുദേവ പ്രതിഷ്ഠാച്ചടങ്ങ് ഏപ്രിൽ 17ന് രാവിലെ 10.15നും 11നും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ നടക്കും. ശിവഗിരിമഠം ഭരണസമിതി അംഗം വിശാലാനന്ദ സ്വാമികൾ പ്രതിഷ്ഠാകർമ്മം നിർവഹിക്കും. തുടർന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
യൂണിയൻ സെക്രട്ടറി ടി.ആർ. രാജേഷ് അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ക്ഷേത്രസമർപ്പണം നടത്തും. രമ്യ ഹരിദാസ് എം.പി മുഖ്യ പ്രഭാഷണം നടത്തും. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ മുഖ്യാതിഥിയാകും. യൂണിയൻ പ്രസിഡന്റ് എം.എസ്. ധർമ്മരാജൻ ചടങ്ങിന് നന്ദി പറയും.