ചാലക്കുടി: പതിനാലാം പഞ്ചവത്സര പദ്ധതികളുടെ കരട് നിർദ്ദേശങ്ങൾ തയ്യാറാക്കുന്നതിന്റെ പ്രഥമ ഘട്ടമായ വർക്കിംഗ് ഗ്രൂപ്പുകളുടെ പൊതുയോഗം നഗരസഭയിൽ നടന്നു. ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
2021 - 22 വാർഷിക പദ്ധതി നിർവഹണം നൂറ് ശതമാനത്തിലേറെ പൂർത്തിയാക്കിയ നഗരസഭയെയും നിർവഹണ ഉദ്യോഗസ്ഥരെയും എം.എൽ.എ അനുമോദിച്ചു.
ചെയർമാൻ വി.ഒ. പൈലപ്പൻ അദ്ധ്യക്ഷനായി. ദേശീയ തലത്തിൽ അംഗീകാരം നേടിയ താലൂക്ക് ആശുപത്രി, വി.ആർ. പുരം അർബൻ കുടുംബാരോഗ്യ കേന്ദ്രം എന്നിയുടെ ഉദ്യോഗസ്ഥർക്ക് ഉപഹാരം നൽകി. സൂപ്രണ്ട് ഡോ. ഷീജ, മെഡിക്കൽ ഓഫീസർ ഡോ. വിബിൻ ചുങ്കത്ത് എന്നിവർ ഉപഹാരങ്ങൾ ഏറ്റുവാങ്ങി.
ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ഡോ. സണ്ണി ജോർജ്ജ്, അംഗം വി.ജി. ഗോപിനാഥ്, വൈസ് ചെയർപേഴ്‌സൺ സിന്ധു ലോജു, വികസന സ്ഥിരം സമിതി അദ്ധ്യക്ഷരായ അഡ്വ. ബിജു ചിറയത്ത്, നീത പോൾ, കെ.വി. പോൾ, സി. ശ്രീദേവി, എം.എം. അനിൽകുമാർ, പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ്, സെക്രട്ടറി എം.എസ്. ആകാശ് എന്നിവർ പ്രസംഗിച്ചു.