meter-board

കുറ്റിച്ചിറ: കോടശ്ശേരി പഞ്ചായത്തിലെ കുണ്ടുകുഴിപ്പാടം പി.എച്ച്.സി ഉപകേന്ദ്രത്തിന്റെ മുൻഭാഗത്തെ കെ.എസ്.ഇ.ബി മീറ്റർ ബോർഡ് നാട്ടുകാർക്ക് അപകടഭീഷണി. ഉപകേന്ദ്രത്തിന്റെ പുതിയ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾക്കായി സ്ഥാപിച്ച മീറ്റർ ബോർഡാണ് ഇതുവരെ മാറ്റിസ്ഥാപിക്കാത്തത്.

പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരുവർഷമായി. കുട്ടികളുടെ പ്രതിരോധ കുത്തിവയ്പുകൾക്കായി വരുന്നവർ ഏറെനേരം വൈദ്യുതി പ്രവഹിക്കുന്ന മീറ്റർ ബോർഡിന് സമീപമാണ് കാത്തുനിൽക്കുന്നത്. കുട്ടികൾ സർവീസ് വയറിൽ വലിച്ചു അപകടം സംഭവിക്കാനും സാദ്ധ്യതയുണ്ട്.

കുണ്ടുകുഴിപ്പാടം പി.എച്ച്.സി ഉപകേന്ദ്രത്തിന്റെ മുൻഭാഗത്ത് അപകട ഭീഷണി ഉയർത്തുന്ന മീറ്റർ ബോർഡ് അടിയന്തരമായി മാറ്റിസ്ഥാപിക്കണമെന്ന് കുണ്ടുകുഴിപ്പാടം ചങ്ങാതിക്കൂട്ടം സ്വയം സഹായ ഗ്രൂപ്പ് പൊതുയോഗം അധികൃതരോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.പി. ഷിന്റോ അദ്ധ്യക്ഷനായി.

സെക്രട്ടറി എ.വി. സുധീഷ്, ട്രഷറർ കെ.എ. ഷാബു, പി.സി. മനോജ്, ടി.കെ. മനോഹരൻ, പി.ജി. സന്തോഷ്‌കുമാർ, ടി.കെ. ബാബു, എം.കെ. രമേശൻ, കെ.ആർ. ഷാജു, പി.സി. ബിനോജ് എന്നിവർ പ്രസംഗിച്ചു.