വാടാനപ്പിള്ളി: സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വാതിൽപ്പടി സേവനത്തിന്റെ തളിക്കുളം ബ്ലോക്കിലെ പഞ്ചായത്തുകൾക്കുള്ള പരിശീലന ശിൽപ്പശാല സംഘടിപ്പിച്ചു. തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. സജിത അദ്ധ്യക്ഷയായി. വാടാനപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി ഉദ്ഘാടനം ചെയ്തു. കിലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്ലാസ് തളിക്കുളം ബ്ലോക്ക് കില കോ- ഓർഡിനേറ്റർ പ്രൊഫ. എം.വി. മധു നേതൃത്വം നൽകി. ഏങ്ങണ്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് സുശീല സോമൻ, രജനി ബാബു, സി.എം. നിസാർ, ലിൻസ് ഡേവിഡ് എന്നിവർ സംസാരിച്ചു. സർക്കാർ ഓഫീസുകളിലേക്ക് നേരിട്ട് പോകാതെ അശരണരായ ആളുകൾക്ക് സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന പദ്ധതിയാണ് വാതിൽപ്പടി സേവനം.