ചാലക്കുടി: ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സിൽവർ ലൈനിനെക്കുറിച്ച്് സെമിനാർ സംഘടിപ്പിച്ചു. പുതിയ വേഗം, പുതിയ കാലം എന്ന മുദ്രവാക്യവുമായി നടന്ന സെമിനാർ മുൻ സംസ്ഥാന ജോ.സെക്രട്ടറി അഡ്വ: കെ.എസ്. അരുൺകുമാർ ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ. ബി.ഡി. ദേവസി, സി.പി.എ ഏരിയാ സെക്രട്ടറി കെ.എസ്. അശോകൻ, ബ്ലോക്ക് പ്രസിഡന്റ് പി.സി. നിഖിൽ, ട്രഷറർ നിധിൻ പുല്ലൻ, സെക്രട്ടറി ജിൽ ആന്റണി, ജ്യോതിഷ് എന്നിവർ സംസാരിച്ചു.