മായന്നൂർ: മായന്നൂർക്കാവ് താലപ്പൊലിക്ക് ഇന്ന് വൈകീട്ട് 7 ന് കൊടിയേറും. കൊണ്ടാഴി, മായന്നൂർ ദേശങ്ങളുടെ നേതൃത്വത്തിലാണ് താലപ്പൊലി ആഘോഷം നടത്തുന്നത്. ഇന്ന് മുതൽ മുതൽ 18 ന് വലിയാറാട്ട് വരെ കാവിൽ വിവിധ പരിപാടികൾ നടക്കും. 17 ന് നടക്കുന്ന താലപ്പൊലിക്ക് കൊണ്ടാഴി ദേശത്തിനായി പുതുപ്പള്ളി കേശവനും മായന്നൂർ ദേശത്തിനായി മംഗലാംകുന്ന് അയ്യപ്പനും തിടമ്പേന്തും. കോങ്ങാട് രാധാകൃഷ്ണൻ കൊണ്ടാഴി ദേശത്തിനും പല്ലാവൂർ ശ്രീധരൻ മാരാർ മായന്നൂർ ദേശത്തിനും പഞ്ചവാദ്യത്തിന് പ്രാമണ്യം വഹിക്കും. ദേശങ്ങളിൽ എത്തിയുള്ള പറയെടുപ്പ് ഇത്തവണ ഇല്ലത്തതുകൊണ്ട് കൊടിക്കൽ പറ വെക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ദ്രവ്യങ്ങൾ ആവശ്യമുള്ളവർക്ക് ക്ഷേത്രത്തിൽ നിന്ന് ലഭിക്കുമെന്നും ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് ടി. ഗോകുലൻ, സെക്രട്ടറി കെ. സുരേഷ്, സമിതി അംഗം കെ. കൊച്ചുകുട്ടൻ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.