തൃശൂർ: യുവജനതാദളിന്റെ ജില്ലാതല മെമ്പർഷിപ്പ് വിതരണോദ്ഘാടനം എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി യുവജനതാദൾ ജില്ലാ പ്രസിഡന്റ് നിവേദ് പൊല്ലെടത്തിനു മെമ്പർഷിപ്പ് കൈമാറി നിർവഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ജോഷി മംഗലശ്ശേരി, ജില്ലാ വൈസ് പ്രസിഡന്റ് ശ്യാമപ്രസാദ്, എൽ.ജെ.ഡി പാർലമെന്റ് ബോർഡ് അംഗം ജയ്‌സൺ മാണി, പി.ഐ. സൈമൺ മാസ്റ്റർ, മോഹനൻ അന്തിക്കാട്, സെക്രട്ടറി പീയൂഷ് കോടങ്കടത്ത്, സുനിതാ കിരാലൂർ, ജീജ ടി. രാഘവൻ, തുളസിദാസ്, സജീവൻ അന്തിക്കാട് തുടങ്ങിയവർ സന്നിഹിതരായിരുന്നു.