
തൃശൂർ: തൃശൂർ പൂരത്തിൽ സാമ്പിൾ, പൂരം വെടിക്കെട്ടുകൾക്ക് കേന്ദ്ര പെട്രോളിയം സുരക്ഷാ ഏജൻസിയായ പൊസോ അനുമതി നൽകി. കുഴിമിന്നൽ, അമിട്ട്, മാലപ്പടക്കം എന്നിവയ്ക്കാണ് അനുമതി. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ നൽകിയ അപേക്ഷ പെസോ അംഗീകരിക്കുകയായിരുന്നു. മേയ് 10 ന് നടക്കുന്നപൂരത്തിന് എത്തുന്നവർ മാസ്ക് ധരിക്കണം. സാമ്പിൾ വെടിക്കെട്ട് എട്ടിന് രാത്രി ഏഴിനും പൂരം വെടിക്കെട്ട് 11ന് വെളുപ്പിന് മൂന്നിനും നടക്കും.