സി.പി.ഐയിൽ ചേർന്നവരെ സംസ്ഥാന കൗൺസിൽ അംഗം വി.എസ്. സുനിൽകുമർ ഹാരമണിയിച്ച് സ്വീകരിക്കുന്നു.
കൊടുങ്ങല്ലൂർ: നഗരസഭയിലെ ഏറ്റവും താഴ്ന്ന പ്രദേശവും ഉപ്പു വെള്ളത്താൽ ചുറ്റപ്പെട്ടതുമായ ആനാപ്പുഴ ഈസ്റ്റ് പാലിയം തുരുത്ത് പ്രദേശങ്ങളെ വേലിയേറ്റത്തിൽ നിന്ന് സംരക്ഷിക്കുന്നതിന് ഉൾത്തോടുകളിൽ സ്ലൂയിസ് സംവിധാനം ഏർപ്പെടുത്തണമെന്ന് സി.പി.ഐ ആനാപ്പുഴ ഈസ്റ്റ് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കൗൺസിൽ അംഗം അഡ്വ. വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. സി.പി.ഐയിൽ പുതുതായി ചേർന്ന എൻ.കെ. തങ്കരാജ്, പി.ടി. പോൾ എന്നിവരെ വി.എസ്. സുനിൽകുമാർ സ്വീകരിച്ചു. അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ, ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.ജി. പുഷ്പാകരൻ, അസിസ്റ്റന്റ് സെക്രട്ടറി പി.എ. ജോൺസൺ, പി.ഒ. ദേവസി, പി.കെ. സജീവൻ, യു.ടി. പ്രേംനാഥ് എന്നിവർ സംസാരിച്ചു. പുതിയ ബ്രാഞ്ച് സെക്രട്ടറിയായി വിജി ജിജിൽ, അസിസ്റ്റന്റ് സെക്രട്ടറിയായി കെ.ജെ. ജോൺസൺ എന്നിവരെ തിരഞ്ഞെടുത്തു.