കൊടുങ്ങല്ലൂർ: നിയോജക മണ്ഡലത്തിൽ കോൺഗ്രസ് മെമ്പർഷിപ്പ് പ്രവർത്തനം ഊർജിതമാക്കാൻ നിയോജക മണ്ഡലം നേതൃസംഗമം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ശനിയും ഞായറും നേതാക്കളുടെ നേതൃത്വത്തിൽ വീടുവീടാന്തരം കയറി പരമാവധി അംഗങ്ങളെ ചേർക്കും. കാമ്പയിന്റെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ കൊടുങ്ങല്ലൂർ ടൗണിൽ എ.ഐ.സി.സി സെക്രട്ടറി ഐവാൻ ഡിസൂസ നിർവഹിക്കും. ഒ.കെ. ഹാളിൽ നടന്ന സംഗമം ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറി ടി.എം. നാസർ അദ്ധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്, ഡി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റ്, അഡ്വ. വി.എം. മൊഹിയുദ്ദീൻ, വി.എ. അബ്ദുൾ കരീം, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഒ.ജെ. ജെനീഷ്, പ്രൊഫ. സി.ജി. ചെന്താമരാക്ഷൻ തുടങ്ങിയവർ പ്രസംഗിച്ചു.