strike

കെ-റെയിൽ പദ്ധതിക്കെതിരെ ചാലക്കുടിയിൽ യു.ഡി.എഫ് സംഘടിപ്പിച്ച ജനസദസ് ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

ചാലക്കുടി: യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ-റെയിൽ പദ്ധതിക്കെതിരെ ജനസദസ് സംഘടിപ്പിച്ചു. ചെയർമാൻ സി.ജി. ബാലചന്ദ്രന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി, കെ.സി.ജെ ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്, ഡി.സി.കെ ജില്ലാ പ്രസിഡന്റ് കെ.സി കാർത്തികേയൻ, നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പൻ, എബി ജോർജ്, ഡേവിസ് കരിപ്പായി, ഐ.ഐ. അബ്ദുൽമജീദ്, എം.വി. ജോൺ, ഷാജു വടക്കൻ, ബ്ലോക്ക് പഞ്ചായത്ത്് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, പി.കെ. ഭാസി, ഒ.എസ്.ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.