പറപ്പൂർ: കോൾപ്പാടങ്ങളിൽ സോളാർ പാനൽ സ്ഥാപിച്ച് മോട്ടോർ പ്രവർത്തിപ്പിക്കാനാവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന്റെ സാദ്ധ്യതാ പഠനം നടത്തുന്നതിന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താൻ വടക്കാഞ്ചേരി മണ്ഡലംതല കോൾവികസന അവലോകന യോഗത്തിൽ തീരുമാനം. ആർ.കെ.ഐ പ്രവൃത്തികളിലെ മിച്ച ഫണ്ട് ഉപയോഗപ്പെടുത്തി പദ്ധതിയിൽപ്പെടാത്ത സ്ലൂയിസ് ലീഡിംഗ് ചാൽ, വി.സി.ബി തുടങ്ങിയ പ്രവൃത്തികൾ മുൻഗണനാ ക്രമം നിശ്ചയിച്ച് അനുമതി വാങ്ങിക്കേണ്ടതാണ്. ഇതനുസരിച്ച് എത്ര പ്രവൃത്തികൾ ടെണ്ടർ ചെയ്തു എന്ന് പടവ് തിരിച്ച് രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. പുഴയ്ക്കലിൽ റെഗുലേറ്റർ കം ബ്രിഡ്ജ് (1.57 കോടി), പതിയാർകുളങ്ങര വി.സി.ബി, പഴമുക്ക് വി.സി.ബി (1.47 കോടി) എന്നിവയ്ക്ക് തുക അനുവദിച്ചു. പുഴയ്ക്കൽ റെഗുലേറ്റർ കം ബ്രിഡ്ജ് യാഥാർത്ഥ്യമാകുന്നതോടെ കോൾ ലാൻഡ് ടൂറിസം പദ്ധതി നടപ്പാക്കാൻ സാധിക്കും. ഗോഡൗൺ വേണമെന്ന പടവ് കമ്മിറ്റികളുടെ ആവശ്യം മുൻഗണനാക്രമത്തിൽ സ്ഥല ലഭ്യതയ്ക്കനുസരിച്ച് നിർദ്ദേശിക്കാൻ തീരുമാനിച്ചു.
വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ കോൾ വികസനവുമായി ബന്ധപ്പെട്ട് നടപ്പാക്കി വരുന്ന വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താനും പുതിയ നിർദ്ദേശങ്ങൾ ചർച്ച ചെയ്യുന്നതിനുമാണ് കോൾപ്രദേശങ്ങളിലെ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും സഹകരണ ബാങ്ക് പ്രസിഡന്റുമാരുടെയും നിർവഹണ ഏജൻസി ഉദ്യോഗസ്ഥരുടെയും അവലോകന യോഗം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്നത്.

മറ്റ് യോഗ തീരുമാനങ്ങൾ