1

കെ.ജെ.യു തിരിച്ചറിയൽ കാർഡ് വിതരണോദ്ഘാടനം ജില്ലാ പ്രസിഡന്റ് അജീഷ് കർക്കിടകത്ത് നിർവഹിക്കുന്നു.

വടക്കാഞ്ചേരി: കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലാതല തിരിച്ചറിയൽ കാർഡ് വിതരണം ജില്ലാ പ്രസിഡന്റ് അജീഷ് കർക്കിടകത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ടി.ജി. സുന്ദർലാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജോസ് വാവേലി, ജില്ലാ ട്രഷറർ എൻ.പി. ഉദയകുമാർ, ജില്ലാ കമ്മറ്റിയംഗം മണി ചെറുതുരുത്തി. വടക്കാഞ്ചേരി മേഖല പ്രസിഡന്റ് വറീത് ചിറ്റിലപ്പിള്ളി, മേഖല സെക്രട്ടറി രാജു വർഗീസ് എന്നിവർ പങ്കെടുത്തു.