ചെറുതുരുത്തി: കോഴിമാംപറമ്പ് ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഈ മാസം 10ന് പൂർവാധികം ഭംഗിയായി ആഘോഷിക്കാൻ തീരുമാനിച്ചതായി ക്ഷേത്രം ട്രസ്റ്റി മണ്ണഴിമന നാരായണൻ നമ്പൂതിരി അറിയിച്ചു. ഞായറാഴ്ച രാവിലെ 7 മണി മുതൽ പൊങ്കാല ചടങ്ങുകൾ ആരംഭിക്കും. ഏകദേശം 250 ഓളം പേർക്ക് പൊങ്കാല സമർപ്പിക്കാനുള്ള സൗകര്യമാണ് ക്ഷേത്രം ട്രസ്റ്റ് ഏർപ്പെടുത്തിയിരിക്കുന്നത്. പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് 10 ന് തന്ത്രിയുടെ കാർമികത്വത്തിൽ ഗണപതി ഹോമം, വിശേഷാൽ പൂജ എന്നിവ നടക്കും. പൊങ്കാല സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ ക്ഷേത്രം കൗണ്ടറുമായി ബന്ധപ്പെട്ട് മുൻകൂട്ടി ബുക്ക് ചെയ്യണമെന്നും ട്രസ്റ്റി അറിയിച്ചു.