വെങ്കിടങ്ങ്: കണ്ണോത്ത് കുന്നത്തുള്ളി ഗോപാലകൃഷ്ണ ക്ഷേത്രത്തിലെ പുതുക്കിപ്പണിത നടപ്പുരയുടെ സമർപ്പണം ഇന്ന് നടക്കും. കാലത്ത് 9ന് മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ. മുരളി ഉദ്ഘാടനം ചെയ്യും. കേരള ലളിതകലാ അക്കാഡമി ചെയർമാൻ മുരളി ചീരോത്ത് മുഖ്യാതിഥി ആയിരിക്കും. ചലച്ചിത്ര താരം വിനീത് വിശ്വം ആദരം അർപ്പിക്കും. ക്ഷേത്ര നടപ്പുര 23 ലക്ഷം രൂപ ചെലവഴിച്ചാണ് പുതുക്കി പണിതത്. സമർപ്പണത്തിന്റെ ഭാഗമായി കാലത്ത് 7.30ന് സർവൈശ്വര്യ പൂജയും വിഷുപൂരത്തിന്റെ കൊടിയേറ്റവും നടക്കും. പുനർനിർമ്മാണം സമിതി പ്രസിഡന്റ് മനോജ് ചീരോത്ത് അദ്ധ്യക്ഷത വഹിക്കും.