മാള: കോട്ടമുറി പുന്നക്കപ്പറമ്പിൽ കാർത്ത്യായനി മെമ്മോറിയൽ ട്രസ്റ്റ്, അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി, ഗുരുധർമ്മം മിഷൻ ആശുപത്രി എന്നിവയുടെ ആഭിമുഖ്യത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ് നാളെ രാവിലെ എട്ടര മുതൽ പുന്നയ്ക്കപറമ്പിൽ ക്ഷേത്രം ഹാളിൽ നടക്കും. ജനറൽ മെഡിസിൻ, ഗൈനക്കോളജി, ഇ.എൻ.ടി, ഓർത്തോ, കാർഡിയോളജി, ഗ്യാസ്‌ട്രോളജി, ന്യൂറോളജി, നെഫ്രോളജി, റുമറ്റോളജി, ദന്ത എന്നീ വിഭാഗങ്ങൾ ക്യാമ്പിലുണ്ടാകും. കേൾവി പരിശോധന സൗജന്യമായി ചെയ്തു കൊടുക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഗുരുധർമ്മം ആശുപത്രിയുടെ പ്രിവിലേജ് കാർഡും അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയുടെ സൗജന്യ രജിസ്‌ട്രേഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. രജിസ്‌ട്രേഷന് ഫോൺ : 9633182424, 9778472923 .