samelanamസർവീസിൽ നിന്നും വിരമിച്ച കെ.പി.എസ്.ടി.എ അംഗങ്ങൾക്ക് നൽകിയ യാത്രഅയപ്പ് സമ്മേളനം ഡോ. പി. സരിൻ ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ: അദ്ധ്യാപകരുടെയും ജീവനക്കാരുടെയും ലീവ് സറണ്ടർ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച നടപടിയിൽ കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ കൊടുങ്ങല്ലൂർ ഉപജില്ലാ യാത്രഅയപ്പ് സമ്മേളനത്തിൽ പ്രതിഷേധിച്ചു. സർവീസിൽ നിന്നും വിരമിക്കുന്ന 20 കെ.പി.എസ്.ടി.എ അംഗങ്ങൾക്കാണ് യാത്രഅയപ്പ് നൽകിയത്. ഉപജില്ലാ പ്രസിഡന്റ് ജെഫ്രിൻ അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. പി. സരിൻ ഉദ്ഘാടനം ചെയ്തു. കെ.പി.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഹിദ റഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി സെക്രട്ടറി ടി.എം. നാസർ മുഖ്യാതിഥിയായി. സി.ജെ. ദാമു, എം.ആർ. ആംസൺ, ഇ.കെ. സോമൻ, പി.ആർ. ചഞ്ചൽ, ഇ.എ. മുഹമ്മദാലി എന്നിവർ നേതൃത്വം നൽകി.