pentionഹിന്ദി സംസ്ഥാനതല പ്രചാരക് സമ്മേളനം വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ: അർഹരായ മുഴുവൻ ഹിന്ദി പ്രചാരകർക്കും പെൻഷൻ പദ്ധതി പുനരാരംഭിക്കാനുള്ള നടപടിയെടുക്കണമെന്ന് ഹിന്ദി സാക്ഷരതാ സമിതി സംസ്ഥാന പ്രസിഡന്റ് കൂടിയായ അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭയുടെയും സെൻട്രൽ ഹിന്ദി ഡയറക്ടറേറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കൊടുങ്ങല്ലൂരിൽ ചേർന്ന സംസ്ഥാനതല പ്രചാരക് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദക്ഷിണ ഹിന്ദി പ്രചാര സഭ കേന്ദ്ര ട്രസ്റ്റി ബോർഡ് ചെയർമാൻ എം.എസ്. മുരളീധരൻ അദ്ധ്യക്ഷനായി. സെക്രട്ടറി കെ. വിജയൻ, ഫെലിക്‌സ് സെബാസ്റ്റ്യൻ പ്രസന്റേഷൻ, പി. ഗോപകുമാർ, പി.എ. സീതി മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. വിവിധ ഹിന്ദി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വി.എസ്. സാവദോർ, എം.എസ്. ഷിജി എന്നിവരെയും സംസ്ഥാന അദ്ധ്യാപക അവാർഡ് നേടിയ പി. രമേശനെയും ചടങ്ങിൽ ആദരിച്ചു.