കൃഷ്ണ വിഗ്രഹത്തിന് മുമ്പിൽ സുരേഷ് ഗോപി വിഷുക്കൈനീട്ടം സമർപ്പിക്കുന്നു.
കൊടുങ്ങല്ലൂർ: ജില്ലയിലെ മുഴുവൻ ബി.ജെ.പി ബൂത്ത് പ്രസിഡന്റുമാർക്ക് സുരേഷ് ഗോപി എം.പിയുടെ വക വിഷുക്കൈനീട്ടം. കൊടുങ്ങല്ലൂരിലെത്തിയ സുരേഷ്ഗോപിയെ കുട്ടികളും വനിതാ കൗൺസിലർമാരും ചേർന്ന് താലമെടുത്തും കണിക്കൊന്നയും നൽകി സ്വീകരിച്ചു. ചടങ്ങിലൊരുക്കിയ വിഷുക്കണിയിലെ കൃഷ്ണ വിഗ്രഹത്തിന് മുമ്പിൽ സുരേഷ് ഗോപി വിഷുക്കൈനീട്ടം അർപ്പിച്ചു. തുടർന്ന് അമ്മമാരും, കുട്ടികളും, ബൂത്ത് പ്രസിഡന്റുമാരും, കൗൺസിലർമാരും, ഏരിയ മണ്ഡലം നേതാക്കളും, പ്രവർത്തകരും അദ്ദേഹത്തിൽ നിന്ന് വിഷുക്കൈനീട്ടം സ്വീകരിച്ചു. എം.പിയെ കാണാനെത്തിയ ദിവ്യാംഗർക്ക് അവരുടെ അടുത്ത് ചെന്ന് അദ്ദേഹം വിഷുക്കൈനീട്ടം നൽകി. ബി.ജെ.പി കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡന്റ് കെ.എസ്. വിനോദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മാള മണ്ഡലം ജനറൽ സെക്രട്ടറി സുനിൽ വർമ സ്വാഗതം പറഞ്ഞു. സംസ്ഥാന വക്താവ് നാരായണൻ നമ്പൂതിരി ആമുഖപ്രസംഗം നടത്തി. ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാർ, മണ്ഡലം പ്രഭാരി പി.എസ്. അനിൽകുമാർ സംസ്ഥാന കൗൺസിലംഗം ടി.ബി. സജീവൻ തുടങ്ങിയവർ പങ്കെടുത്തു. സുരേഷ്‌ഗോപിയുടെ വിഷുക്കൈനീട്ടം വിതരണം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ 11 വരെ നടക്കും
കയ്പമംഗലത്ത്
ബി.ജെ.പി എടവിലങ്ങ് - കയ്പമംഗലം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ മണ്ഡലം പ്രസിഡന്റ് രാജേഷ് കോവിൽ അദ്ധ്യക്ഷനായി. മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. നിവേദിത മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാർ, ജസ്റ്റിൻ ജേക്കബ്, സർജു തൊയ്ക്കാവ്, പി.എസ്. അനിൽകുമാർ, സെൽവൻ മണക്കാട്ടുപടി, അശോകൻ പാണാട്ട്, സുധിഷ് പാണ്ഡുരംഗൻ, സുബിൻ ഭജനമഠം എന്നിവർ പങ്കെടുത്തു.