ചാലക്കുടി: കലാഭവൻ മണി സ്മാരക പാർക്കിന്റെ പാട്ടുപുരയിലെ കൂട്ടുകാർ ചേർന്ന് കേരള നാടക സംഗീത അക്കാഡമി അവാർഡ് ജേതാവ് ഡോ. ആർ.എൽ.വി രാമകൃഷ്ണനെ ആദരിച്ചു. എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ ഉപഹാരം നൽകി. നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പൻ മുഖ്യാതിഥിയായി. സംഗീത അദ്ധ്യാപകൻ തുമ്പൂർ സുബ്രഹ്മണ്യൻ, കലാമണ്ഡലം തോമസ്, കെ.എ. ഹരി, കെ.എ. ഡാമി, ജോസ് പോൾ തുടങ്ങിയവർ സംസാരിച്ചു. ആദരവിനെ തുടർന്ന് ഡോ. ആർ.എൽ.വി രാമകൃഷ്ണൻ വേദിയിൽ നൃത്തം അവതരിപ്പിച്ചു.