വലപ്പാട്: സി.പി.ഐ വലപ്പാട് ലോക്കൽ സമ്മേളനം എങ്ങൂർ ഭുവനേശ്വരി ഹാളിൽ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം എം. സ്വർണലത ടീച്ചർ, കെ.പി. സന്ദീപ്, സജ്‌ന പർവിൻ, എം.വി. സുരേഷ്, പി.കെ. ശശിധരൻ, സി.ആർ. മുരളീധരൻ, കെ.കെ. കിഷോർ കുമാർ എന്നിവർ സംസാരിച്ചു. വലപ്പാട് വില്ലേജ് ഓഫീസ് രണ്ടായി വിഭജിക്കുക, വലപ്പാട് പഞ്ചായത്തിൽ തനത് കുടിവെള്ള പദ്ധതികൾ ആവിഷ്‌കരിച്ച് കുടിവെള്ള ക്ഷാമം പരിഹരിക്കുക, മത്സ്യതൊഴിലാളികൾക് ഇന്ധന സബ്‌സിഡി കൊണ്ടുവരിക എന്നീ പ്രമേയങ്ങൾ സമ്മേളനത്തിൽ അവതരിപ്പിച്ചു. ലോക്കൽ സെക്രട്ടറിയായി എ.ജി. സുഭാഷിനെയും അസിസ്റ്റന്റ് സെക്രട്ടറിയായി രാജൻ പട്ടാട്ടിനെയും തിരഞ്ഞെടുത്തു.