1
ദാ​വീ​ദി​ന്റെ​ ​പു​ത്ര​ന് ​ഓ​ശാ​ന...​ ​ക്രി​സ്തു​ദേ​വ​ന്റെ​ ​രാ​ജ​കീ​യ​ ​ജ​റു​സ​ലേം​ ​പ്ര​വേ​ശ​ന​ത്തെ​ ​അ​നു​സ്മ​രി​ച്ചു​ള്ള​ ​ഓ​ശാ​ന​യോ​ട് ​അ​നു​ബ​ന്ധി​ച്ച് ​തൃ​ശൂ​ർ​ ​പു​ത്ത​ൻ​പ​ള്ളി​യി​ൽ​ ​പ്ര​തീ​കാ​ത്മ​ക​മാ​യി​ ​ക​ഴു​ത​പ്പു​റ​ത്ത് ​എ​ഴു​ന്ന​ള്ളു​ന്ന​ ​യേ​ശു.​ ​അ​തി​രൂ​പ​ത്രാ​ ​സ​ഹാ​യ​മെ​ത്രാ​ൻ​ ​ടോ​ണി​ ​നീ​ല​ങ്കാ​വി​ൽ​ ​തു​ട​ങ്ങി​യ​വ​ർ​ ​സ​മീ​പം.

തൃശൂർ: ലൂർദ്ദ് കത്തീഡ്രലിൽ ഓശാന തിരുകർമ്മങ്ങൾ ഭക്തിസാന്ദ്രമായി നടന്നു. തൃശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് മുഖ്യകാർമ്മികനായി. കത്തീഡ്രൽ വികാരി ഫാ. ഡേവീസ് പുലിക്കോട്ടിൽ, ഫാ. ഷിജോ പള്ളിക്കുന്നത്ത്, ഫാ. അജിത് ചിറ്റിലപ്പിള്ളി, ഫാ. അലക്‌സ് മാപ്രാണി എന്നിവർ സഹകാർമ്മികരായിരുന്നു.

ആശീർവദിച്ച കുരുത്തോലകൾ വിശ്വാസികൾക്ക് വിതരണം ചെയ്തു. വിശുദ്ധ വാരത്തിന്റെ തുടക്കം ഓശാന ഞായറാഴ്ചയോടെയാണ്. യേശുവിന്റെ ജറുസലേം ദൈവാലയ പ്രവേശനത്തെ അനുസ്മരിച്ചു കൊണ്ടുള്ള പ്രദക്ഷിണം നിർമ്മലമാതാ സ്‌കൂൾ വേദിയിൽ നിന്നും ഓശാന വിളികളോടെ ലൂർദ്ദ് കത്തീഡ്രലിൽ എത്തിച്ചേർന്നു.

മാനേജിംഗ് ട്രസ്റ്റി ജോഫി എരിഞ്ഞേരി, ഡോ. ഇഗ്‌നേഷ്യസ് ആന്റണി, ഡോ. ജോബി കാക്കശ്ശേരി, ജോജു ഒലക്കേങ്കിൽ, സോണി കവലക്കാട്ട്, ജോയ് മഞ്ഞില, സേവ്യർ ചേപ്പാടൻ, സി.എ. തോമസ് ടോണി, ജയ്‌സൻ മാണി, പൈലോത് ചാലിശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി.