തൃപ്രയാർ: കളിമണ്ഡലം, കാവ്യാടനം കവിതാ കൂട്ടായ്മയുടെ സംയുക്താഭിമുഖ്യത്തിൽ 12ന് മഹാകവി കുമാരനാശാന്റെ 15-ാമത് ജന്മദിനാചരണം നടക്കും. രാവിലെ പത്തിന് വലപ്പാട് എങ്ങൂർ ക്ഷേത്രപരിസരത്താണ് ചടങ്ങ്. 120 വർഷങ്ങൾക്ക് മുമ്പ് ശ്രീനാരായണഗുരുവും കുമാരനാശാനും ചേർന്ന് അടിപ്പറമ്പ് തറവാട്ടിലേക്കുള്ള ജലമാർഗ യാത്രയിൽ വന്നിറങ്ങിയ സ്ഥലമാണ് എങ്ങൂർ ക്ഷേത്രം. ചടങ്ങിൽ സാംസ്‌കാരിക പ്രവർത്തകരും കവികളും ഒത്തുചേരുമെന്ന് കളിമണ്ഡലം ചെയർമാൻ സദു എങ്ങൂർ, കവി കെ. ദിനേശ് രാജ എന്നിവർ അറിയിച്ചു.