കയ്പമംഗലം: മതിലകം കൂളിമുട്ടം മണ്ടത്ര മുത്തപ്പൻ ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിന മകം മഹോത്സവം 11, 12, 13 തീയതികളിൽ നടക്കും. ക്ഷേത്രം തന്ത്രി എം.എൻ. നന്ദകുമാർ ശാന്തിയും, ക്ഷേത്രം ശാന്തി എൻ.എ. സദാനന്ദൻ ശാന്തിയും മുഖ്യകാർമികത്വം വഹിക്കും. 11ന് രാവിലെ അഷ്ടദ്രവ്യഗണപതിഹോമം, വിശേഷാൽ പൂജകൾ, 12ന് രുദ്രാഭിഷേകം, കലശപൂജ, ബ്രഹ്മകലശാഭിഷേകം, കളമെഴുത്ത് പാട്ട്, മഹാവിഷ്ണുവിന് പത്മമിട്ട് പൂജ, ഗുരുമുത്തപ്പന് കലശം, 13ന് രാവിലെ ശീവേലി എഴുന്നള്ളിപ്പ്, ഉച്ചയ്ക്ക് കളമെഴുത്തും തോറ്റംപാട്ടും, നാഗങ്ങൾക്ക് നൂറും പാലും, രാത്രി ഡബിൾ തായമ്പക, ഗുരുതി തർപ്പണം, പുലർച്ചെ എഴുന്നള്ളിപ്പ് എന്നിവ നടക്കും. നടതുറപ്പ് 20ന്.