തൃശൂർ: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾ മൂലമുള്ള വിലക്കയറ്റത്തിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് ഇന്ന് നിൽപ്പ് സമരം നടത്തും. യൂണിറ്റ് തലങ്ങളിൽ വൈകീട്ട് 4.30 മുതൽ അഞ്ച് വരെയാണ് പരിപാടിയെന്ന് കേരള മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എ.എം. സനൗഫലും ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്തും അറിയിച്ചു.