കയ്പമംഗലം: സി.പി.എം പെരിഞ്ഞനം കുറ്റിക്കടവ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നടത്തിയ സംയോജിത കൃഷി വിളവെടുപ്പ് ഏരിയ കമ്മിറ്റി അംഗം ടി.കെ. രാജു നിർവഹിച്ചു. പെരിഞ്ഞനം ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.എ. സുധീർ അദ്ധ്യക്ഷനായി. ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.കെ. സച്ചിത്ത്, കെ.എസ്. ദിലീപ് കുമാർ, ബ്രാഞ്ച് സെക്രട്ടറി കെ.എസ്. സെയ്തു മുഹമ്മദ്, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ ഡോ. എൻ.ആർ. ഹർഷകുമാർ, സരിത കണ്ണൻ എന്നിവർ സംബന്ധിച്ചു. വെള്ളരി, പാവൽ, പച്ചമുളക്, വെണ്ട, തക്കാളി, വഴുതന, വള്ളിപ്പയർ, കുറ്റിപ്പയ,ർ ചീര എന്നിവയാണ് വിളവെടുത്തത്.