വടക്കാഞ്ചേരി: സഞ്ജീവനി കൃഷി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ എങ്കക്കാട് അക്കരപ്പാടത്ത് നടത്തിയ ജൈവ പച്ചക്കറിയുടെ വിളവെടുപ്പ് നടന്നു. ഡിവിഷണൽ കൗൺസിലർ ജിജി സാംസൺ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ സ്മിത, അസി. കൃഷി ഓഫീസർ ജയ്‌സൺ, സി.ഡി.എസ് ചെയർപേഴ്‌സൺ സിന്ധുപ്രകാശ്, എ.ഡി. എസ് ചെയർപേഴ്‌സൺ ജാൻസി, ഗ്രൂപ്പ് പ്രസിഡന്റ് സിന്ധു സുനിൽ, സെക്രട്ടറി ഷെർളി ജോർജ് എന്നിവർ പങ്കെടുത്തു. 50 സെന്റ് സ്ഥലത്താണ് പച്ചക്കറി കൃഷി ഇറക്കിയിട്ടുള്ളത്.