ചേലക്കര: സുരേഷ് ഗോപി എം.പി വിഷുക്കൈനീട്ടവുമായി ചേലക്കരയിലും എത്തി. ചേലക്കര നിയോജക മണ്ഡലത്തിലെ ബി.ജെ.പി ബൂത്ത് പ്രസിഡന്റുമാർക്കും കൊച്ചു കുട്ടികൾക്കും മുതിർന്നവർക്കുമാണ് വിഷുക്കൈനീട്ടം നൽകിയത്. ചടങ്ങിൽ ചേലക്കര മണ്ഡലം പ്രസിഡന്റ് പി.എസ്. കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ. അനീഷ് കുമാർ, ജില്ലാ ജന.സെക്രട്ടറി ജസ്റ്റിൻ ജേക്കബ്, ജില്ലാ വൈസ് പ്രസിഡന്റ് ഐ.എൻ. രാജേഷ്, ജില്ലാ സെക്രട്ടറി ധന്യ രാമചന്ദ്രൻ, ചെറുതുരുത്തി മണ്ഡലം പ്രസിന്റ് പി.ആർ. രാജ്കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.