തിരുവില്വാമല: വില്വാദ്രിനാഥ ക്ഷേത്രത്തിൽ വിവിധ പരിപാടികളോടെ ശ്രീരാമനവമി ആഘോഷിച്ചു. ക്ഷേത്രം തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ ഉദയാസ്തമന പൂജയുണ്ടായി. രാവിലെ നിർമാല്യ ദർശനത്തിനുശേഷം ശ്രീരാമനാമജപ ഘോഷയാത്രയുമുണ്ടായിരുന്നു. രാവിലെ 8 മണിക്ക് തിരുവില്വാമലയിലെ പഞ്ചവാദ്യ കലാകാരൻമാർ അണിനിരന്ന വില്വാദ്രി പഞ്ചവാദ്യവും അരങ്ങേറി. ഉച്ചയ്ക്ക് പ്രസാദ ഊട്ടും നടന്നു. വൈകീട്ട് വിളക്ക്‌വയ്പ്പ്, നാമജപ ഘോഷയാത്ര, കലാപരിപാടികളുടെ അവതരണത്തിന്റ ഭാഗമായി പ്രശസ്ത നർത്തകി മീനാക്ഷി എം.എസ്, തൃശൂർ ദുർഗ നൃത്ത കലാലയം എന്നിവരുടെ ഭരതനാട്യം, ഗാന്ധി സേവാസദൻ അതരിപ്പിച്ച 'കിരാതം' കഥകളി, നാമജപം എന്നിവയും ഉണ്ടായി.