unni
ജിതിൻ നോമ്പ് തുറക്കുന്നു.

കുന്നംകുളം: മൂന്നാം വർഷത്തിലും മുപ്പതു നാളുകളിലെ റമദാൻ വ്രതമെടുത്ത് മാതൃകയാകുകയാണ് പതിനാറുകാരനായ പെരുമ്പിലാവ് കുണ്ടുപറമ്പിൽ രമയുടെ മകൻ ജിതിൻ. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് ആദ്യവർഷത്തെ നോമ്പ് ശീലമാക്കിയത്. അന്നു മുതൽ ചങ്ങാത്തമുള്ള സൗഹൃദങ്ങളായ അബ്ഷറും അർഷാദുമാണ് നോമ്പെടുക്കാൻ കാരണമായത്. ക്ലാസിൽ കൂട്ടുകാർ ഭക്ഷണം കഴിക്കാതെ നോമ്പെടുക്കുമ്പോൾ എങ്ങനെ തനിക്കുമാത്രം ഭക്ഷണം കഴിക്കാനാകും എന്ന ചിന്തയിൽ നിന്നാണ് വ്രതാരംഭം തുടങ്ങിയത്. പെരിങ്ങോട് സ്‌കൂളിലെ പതിനൊന്നാം ക്ലാസിൽ പഠിക്കുന്ന വാദ്യ കലാകാരൻ കൂടിയായ ജിതിന് ഇതിപ്പോൾ ഒരു ശീലമായത്രെ. പൊതുപ്രവർത്തകനായ പുത്തംകുളം അബുവിന്റെ വീട്ടിൽ സംഘടിപ്പിച്ച നോമ്പ് തുറയിൽ ജിതിന് കാരക്ക നൽകി കൊണ്ട് കൂട്ടുകാരുടെ നേതൃത്വത്തിൽ വിപുലമായ നോമ്പുതുറയും നടത്തി.

പുലർച്ചെ അത്താഴം കഴിക്കാൻ അമ്മ വിളിക്കാതെ തന്നെയുണരും. മിക്ക ദിവസങ്ങളിലും നോമ്പുതുറ കൂട്ടുകാരുടെ വീട്ടിൽ ആകാറുണ്ട്.
-ജിതിൻ.