meeting

ഈസ്റ്റ് ചാലക്കുടി എസ്.എൻ.ഡി.പി ശാഖയുടെ കുടുംബ സംഗമം യൂണിയൻ സെക്രട്ടറി കെ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

ചാലക്കുടി: കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നിറുത്തിവച്ച എസ്.എൻ.ഡി.പി ഈസ്റ്റ് ചാലക്കുടി ശാഖയുടെ കുടുംബ സംഗമം പുനഃരാരംഭിച്ചു. ശാഖാ അങ്കണത്തിൽ നടന്ന യോഗം യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എ.ടി. ബാബു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബാബു തുമ്പരത്തി റിപ്പോർട്ട് അവതരിപ്പിച്ചു. ഇ.എസ്. അനിയൻ, കെ.എൻ. രവി, സുനിത ഉല്ലാസ്, ടി.കെ. ചന്ദ്രൻ ടി.എൻ. രാമചന്ദ്രൻ ടി.കെ. ശശി എന്നിവർ സംസാരിച്ചു.