madil-polikunu
വീടുകൾക്ക് ഭീഷണിയായ മതിൽ പൊളിച്ചുമാറ്റുന്നു.

കല്ലൂർ: ശക്തമായ മഴയിൽ ഇടിഞ്ഞു തുടങ്ങിയ മതിൽ പൊളിച്ചു മാറ്റി. അയൽവാസി മണ്ണെടുത്ത് വീട് നിർമ്മിച്ചതോടെ തന്റെ ഭൂമി ഇടിഞ്ഞു പോകാതിരിക്കാൻ തൊഴുക്കാട്ട് ദിനേശൻ നിർമ്മിച്ച 15 മീറ്ററോളം ഉയരമുള്ള ചുറ്റുമതിലാണ് മഴയിൽ ഇടിഞ്ഞത്. മതിൽ വീഴുമെന്നായതോടെ ഗ്രാമ പഞ്ചായത്ത് അധികൃതരും റവന്യൂ അധികൃതരും പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു