കൊടുങ്ങല്ലൂർ: സി.പി.എം കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള വിവിധ ലോക്കൽ കമ്മിറ്റികളും കേരള കർഷകസംഘവും കൈകോർത്ത് വിളയിച്ച പച്ചക്കറി വിളവെടുത്ത് വിൽപ്പന ആരംഭിച്ചു. 127 ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ നടത്തിയ സംയോജിത കൃഷിയിൽ നിന്ന് വിളവെടുത്ത ഉത്പന്നങ്ങളാണ് വിപണന സ്റ്റാളുകളിൽ വില്പന നടത്തുന്നത്.
കൊടുങ്ങല്ലൂർ നഗരസഭ ബസ് സ്റ്റാൻഡിൽ ആരംഭിച്ച വിപണന കേന്ദ്രം ഏരിയ സെക്രട്ടറി കെ.കെ. അബീദലി ഉദ്ഘാടനം ചെയ്തു. ടി.പി. പ്രബേഷ് അദ്ധ്യക്ഷനായി. കെ.ആർ. ജൈത്രൻ, ഷീലരാജ് കമൽ, അഡ്വ. അഷറഫ് സാബാൻ, സി.വി. ഉണ്ണിക്കൃഷ്ണൻ, കെ.എം. സലിം എന്നിവർ പ്രസംഗിച്ചു.
പുല്ലൂറ്റ് നാരായണമംഗലം ജംഗ്ഷനിൽ നഗരസഭാ വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ ഉദ്ഘാടനം ചെയ്തു. എറിയാട് ചേരമാനിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജനും പി. വെമ്പല്ലൂർ കട്ടൻ ബസാറിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജയും എസ്.എൻ. പുരം മാർക്കറ്റിൽ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനനും പെരിഞ്ഞനം സെന്ററിൽ പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസും മതിലകം സെന്ററിൽ പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീറും കൂളിമുട്ടം പൊക്ലായിയിൽ പാപ്പിനിവട്ടം ബാങ്ക് പ്രസിഡന്റ് ഇ.കെ. ബിജുവും മേത്തലയിൽ അഞ്ചപ്പാലം സെന്ററിൽ ടൗൺ സഹകരണ ബാങ്ക് ചെയർമാൻ വി.കെ. ബാലചന്ദ്രനും അഴീക്കോട് പുത്തൻ പള്ളിയിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നൗഷാദ് കറുകപ്പാടത്തും എടവിലങ്ങ് ചന്തയിൽ ബോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ. മോനിഷയും വിപണന കേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്തു.