കൊടുങ്ങല്ലൂർ: പുല്ലൂറ്റ് വെളിച്ചം അഗതി മന്ദിരത്തിൽ വയോധികയ്ക്ക് അഭയം നൽകി. മേത്തല കണ്ടംകുളം സ്വദേശിയായ സുധയെ(72) ആണ് അഗതിമന്ദിരത്തിലാക്കിയത്. ആരോരുമില്ലാതെ ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന ഇവരെ സാമൂഹിക നീതിവകുപ്പ്, പൊലീസ്, നഗരസഭ എന്നിവരുടെ നിർദ്ദേശപ്രകാരമാണ് അഗതിമന്ദിരം ഏറ്റെടുത്തത്. സാമൂഹിക നീതി വകുപ്പ് ഓഫീസർ ദിവ്യ, നഗരസഭാ കൗൺസിലർ രവീന്ദ്രൻ നടുമുറി, അഗതിമന്ദിരം ഭാരവാഹികൾ, അന്തേവാസികൾ തുടങ്ങിയവർ ചേർന്ന് അമ്മയെ സ്വീകരിച്ചു.