കൊടുങ്ങല്ലൂർ: ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ 24-ാം ജില്ലാ സമ്മേളനം ഏപ്രിൽ 27ന് കൊടുങ്ങല്ലൂർ പണിക്കേഴ്‌സ് ഹാളിൽ നടക്കും. സമ്മേളനത്തിനായുള്ള സ്വാഗത സംഘം രൂപീകരണ യോഗം ജില്ലാ സെക്രട്ടറി എം.കെ. പ്രകാശൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അബ്ദുൾ ഖാദർ എടവിലങ്ങ് അദ്ധ്യക്ഷനായി. ടി.വി. ഗണേശൻ, വി.എസ്. കൃഷ്ണൻ, അൻസിയ റഹ്മത്തുള്ള, പി.എസ്. ധനഞ്ജയൻ, വി.എം. അബദുൾ കരീം, എം.എം.ഐ ഷാബി എന്നിവർ പ്രസംഗിച്ചു. പി.എസ്. ധനഞ്ജയൻ ചെയർമാനും അൻസിയ റഹ്മത്തുള്ള ട്രഷറായും 51 അംഗ സ്വാഗത സംഘം രൂപീകരിച്ചു.