കൊടുങ്ങല്ലൂർ: പുല്ലൂറ്റ് എ.കെ. അയ്യപ്പൻ - സി.വി. സുകുമാരൻ വായനശാലാ അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും സഹയാത്രികരുടെയും പിറന്നാൾ ദിനങ്ങളിൽ വായനശാലയിലേക്ക് പുസ്തകങ്ങൾ സമ്മാനമായി സ്വീകരിക്കുന്ന കാമ്പയിന് തുടക്കം. മുനിസിപ്പൽ കൗൺസിലറും നേതൃസമിതി കൺവീനറുമായ പി.എൻ. വിനയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

വായനശാലാ വൈസ് പ്രസിഡന്റ് യു.കെ. രാധാകൃഷ്ണൻ മാസ്റ്ററുടെ എഴുപതാം പിറന്നാളിന് 70 പുസ്തകങ്ങൾ നൽകിയാണ് 'ജന്മദിനം വായനശാലയ്ക്കൊപ്പം' കാമ്പയിന് തുടക്കമായത്. തലവാചകം തിരഞ്ഞെടുക്കുന്നതിനുള്ള മത്സരത്തിൽ വിജയിയായ പി.എസ്. സീതുവിന് യോഗത്തിൽ സമ്മാനം നൽകി.

വായനശാലാ പ്രസിഡന്റ് എൻ.എ.എം. അഷറഫിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ പി.എം. ഉമ്മർ സംബന്ധിച്ചു. എൻ.എസ്. ജയൻ സ്വാഗതവും കെ.ആർ. നാരായണൻ നന്ദിയും പറഞ്ഞു.