എടമുട്ടം: ചെന്ത്രാപ്പിനനി എസ്.എൻ വിദ്യാഭവൻ സീനിയർ ഹയർ സെക്കൻഡറി സ്‌കൂളിൽ വോളിബാൾ, ബാസ്‌കറ്റ് ബാൾ, ത്രോബോൾ, കബഡി എന്നീ ഇനങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പരിശീലനം ആരംഭിച്ചു. എസ്.എൻ.ഇ ആൻഡ് സി ട്രസ്റ്റ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ യാമിനി ദിലീപ് അദ്ധ്യക്ഷയായി.
സ്‌കൂളിലെ മുൻ വോളിബാൾ ടീം ക്യാപ്ടനും നേവിയിൽ ഓഫീസറുമായ ഘനശ്യാം ദിലീപ് മുഖ്യാതിഥിയായി. ട്രസ്റ്റ് ജനറൽ സെക്രട്ടറി പ്രദീപ് മാണിയത്ത്, വൈസ് പ്രസിഡന്റ് വിജയരാഘവൻ, ട്രഷറർ രാജീവ് തഷ്ണാത്ത്, അഡ്മിനിസ്‌ട്രേറ്റർ പി.വി. സുദീപ്കുമാർ, കോച്ചുമാരായ ടി.ആർ. രാജീവ്, പി.എച്ച്. നാസർ, ടി.കെ. ദീപ, ഉണ്ണിക്കൃഷ്ണൻ വാഴപ്പുള്ളി എന്നിവർ സംസാരിച്ചു.