വാടാനപ്പിള്ളി: സ്റ്റാറ്റ്യൂട്ടറി പെൻഷൻ നിലനിറുത്തണമെന്ന് കെ.പി.എസ്.ടി.എ വലപ്പാട് ഉപജില്ലാ കമ്മിറ്റി യാത്രഅയപ്പ് സമ്മേളനം. ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് കെ.എൽ. മനോഹിത് അദ്ധ്യക്ഷനായി. ചടങ്ങിൽ വിരമിക്കുന്ന 20 അദ്ധ്യാപകർക്ക് യാത്രഅയപ്പ് നൽകി. മുൻ സംസ്ഥാന പ്രസിഡന്റ് വി.കെ. അജിത്കുമാർ, കെ.എസ്. ദീപൻ മാസ്റ്റർ, എ.എം. ജയ്‌സൺ, സാജു ജോർജ്ജ് എന്നിവർ മുഖ്യാതിഥികളായി. കെ.ജി. ശശിധരൻ, ഇ.വി. ദശരഥൻ, കെ. ശ്യാമളാദേവി, സി.ആർ. ഗണേശ്, സുധാംശുമോഹൻ, പി.വി. സുദീപ്കുമാർ, ഒ.ജെ. ഷാജൻ എന്നിവരെ ആദരിച്ചു. ആദരിക്കപ്പെട്ടവർക്ക് റൈജുപോൾ ഉപഹാരസമർപ്പണം നടത്തി. സി.എം. നൗഷാദ്, കെ.വി. സിജിത്ത്, പി.വി. ശ്രീജാമൗസമി, ടോണി തോമസ്, വി.ജി. ഷൈൻ വി.ജി. സിന്ധു എന്നിവർ സംസാരിച്ചു.