cpi

വെള്ളാങ്ങല്ലൂർ: രണ്ട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ബ്രാലം - കെട്ടുചിറ റോഡ് ടാറിംഗ് നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് സി.പി.ഐ പൈങ്ങോട് പാറപ്പുറം ബ്രാഞ്ച് സമ്മേളനം. സമ്മേളനം അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. രാജേഷ് പണിക്കശേരി അദ്ധ്യക്ഷനായി.

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബി. ബിനോയ്, സി.പി.ഐ ലോക്കൽ സെക്രട്ടറി സുരേഷ് പണിക്കശേരി, പ്രീതി സുരേഷ്, ആലീസ് തോമസ്, അഭിജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി ഷനിൽ വട്ടത്തറയെയും അസിസ്റ്റന്റ് സെക്രട്ടറിയായി കെ.ബി. ബിനോയിയെയും തെരഞ്ഞെടുത്തു.