വെള്ളാങ്ങല്ലൂർ: പുത്തൻചിറ ഗുരുധർമ പ്രബോധിനി സഭ വിഷുവിനോട് അനുബന്ധിച്ച് എല്ലാ സഭ, ക്ഷേമ നിധി അംഗങ്ങൾക്കുമുള്ള കൈനീട്ടം വിതരണം ചെയ്തു. സഭാ പ്രസിഡന്റ് ടി.എസ്. തിലകൻ, മുതിർന്ന അംഗം കെ.കെ. വേലായുധന് നൽകി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സഭാ സെക്രട്ടറി പി.ബി. രാജു, ഭരണസമിതി അംഗങ്ങളായ എം.പി. സുധാകരൻ, എം.ഡി. ഉണ്ണിക്കൃഷ്ണൻ, സുധാകരൻ കുമ്പളത്ത്, ഷാജി മഠത്തിപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി.