കയ്പമംഗലം: ചളിങ്ങാട് നുസ്രത്തുൽ അനാം ചാരിറ്റബിൾ ട്രസ്റ്റ് 27 വർഷക്കാലമായി റംസാൻ മാസത്തിൽ നടത്തിവരാറുള്ള ജീരകക്കഞ്ഞി വിതരണം ചളിങ്ങാട് ഹിദായത്തുൽ ഇസ്‌ലാം മസ്ജിദ് ഖത്തീബ് അബൂബക്കർ സഅദി ഉദ്ഘാടനം ചെയ്തു. കമ്മിറ്റി പ്രസിഡന്റ് പി.എം.എ. ജബ്ബാർ അദ്ധ്യക്ഷനായി. സെക്രട്ടറി ഹുസൈൻ ഒറ്റത്തൈക്കൽ, ഭാരവാഹികളായ അബു കറപ്പംവീട്ടിൽ, ഹൈദരലി തട്ടാർകുഴി, സി.എ. അബ്ദുൽ ഖാദർ, അബ്ദുലു, ഉസ്മാൻ ഹാജി , ഹുസൈൻ, സൈനുദ്ദീൻ ടി.എസ് നജീബ്, ഇബ്രാഹിം കുട്ടി, മെഹബൂബ്, ഹനീഫ, അബൂബക്കർ ഹാജി, മുസ്തഫ, ലാഹിർ എന്നിവർ നേതൃത്വം നൽകി.