കയ്പമംഗലം: സി.പി.എം നേതൃത്വത്തിൽ ചെന്ത്രാപ്പിന്നിയിൽ വിഷുവിന് വിഷരഹിത പച്ചക്കറിച്ചന്തയ്ക്ക് തുടക്കം. വിവിധ ബ്രാഞ്ചുകളുടെയും കർഷകസംഘത്തിന്റെയും നേതൃത്വത്തിൽ ഉത്പാദിപ്പിച്ച ജൈവ പച്ചക്കറികളാണ് ചന്തയിലൂടെ വിൽപ്പന നടത്തുന്നത്.
ചന്തയിലെ ആദ്യ വിൽപ്പന ചെന്ത്രാപ്പിനി സഹകരണ ബാങ്ക് സെക്രട്ടറി എം.എസ്. പ്രമീളയ്ക്ക് നൽകി സി.പി.എം നാട്ടിക ഏരിയ സെക്രട്ടറി എം.എ. ഹാരിസ്ബാബു നിർവഹിച്ചു. ഏരിയ കമ്മിറ്റി അംഗം അഡ്വ. വി.കെ. ജ്യോതി പ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കെ. ഫൽഗുണൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു അദ്ധ്യക്ഷനായി. ലോക്കൽ സെക്രട്ടറി ഷീന വിശ്വൻ, ചെന്ത്രാപ്പിന്നി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.എൻ. അജയകുമാർ മാസ്റ്റർ എന്നിവർ സംസാരിച്ചു.