വടക്കാഞ്ചേരി: ജില്ലാ ആശുപത്രിയിൽ പുതുതായി നിർമ്മിക്കുന്ന ഐസൊലേഷൻ വിഭാഗത്തിന്റെ ശിലാസ്ഥാപനം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ, വൈസ് ചെയർപേഴ്‌സൺ ഷീല മോഹൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. നഫീസ, ജില്ലാ മെഡിക്കൽ ഓഫീസർ എൻ.കെ. കുട്ടപ്പൻ എന്നിവർ പ്രസംഗിച്ചു.